ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐആര്‍പിസി യുടെ നേതത്വത്തില്‍ പാലിയേറ്റീവ് ദിനത്തിന്‍റെ ഭാഗമായി കിടപ്പ് രോഗികളുള്ള വീടുകള്‍ സന്ദര്‍ശിച്ച് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തി.  ഐ ആര്‍ പി സി വളണ്ടിയര്‍മാരുടേയും സിപിഐ(എം) നേതാക്കളുടേയും നേതൃത്വത്തില്‍ കിടപ്പ് രോഗികളുള്ള പന്ത്രണ്ടായിരത്തിലധികം വീടുകള്‍ സന്ദര്‍ശിച്ചു.  ഉപദേശകസമിതി ചെയര്‍മാന്‍ പി ജയരാജന്‍ പാട്യം മേഖലയില്‍ ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്തു.സംസ്ഥാന കമ്മറ്റി അംഗം എ എന്‍ ഷംസീര്‍ തലശേരിയിലും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എന്‍ ചന്ദ്രന്‍ മാവിലായി ഈസ്റ്റിലും ടി ഐ മധുസൂദനന്‍ പയ്യന്നൂര്‍ സൗത്തിലും ടി കെ ഗോവിന്ദന്‍ മലപ്പട്ടത്തും പി വി ഗോപിനാഥ് വളക്കൈയിലും പി പുരുഷോത്തമന്‍ പഴശി കാരയിലും ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.
 
 
കിടപ്പ് രോഗികള്‍ക്കാവശ്യമായ വീല്‍ ചെയറുകള്‍,വാട്ടര്‍ ബെഡ്ഡുകള്‍ തുടങ്ങിയ ഉപകരണങ്ങളും മറ്റും കൈമാറുകയും ചെയ്തു. നേരത്തേ ഐ ആര്‍ പി സി നടത്തിയ സര്‍വേയിലൂടെ ജില്ലയില്‍ 12361 പേര്‍ക്കാണ് സാന്ത്വന പരിചരണം ആവശ്യമുള്ളതായി കണ്ടെത്തിായിരുന്നു.ഇതില്‍ 6970 പേര്‍ സ്ത്രീകളാണ്.18.25 ശതമാനം പേര്‍ ക്യാന്‍സര്‍ ബാധിതരാണ്.കിഡ്നി സംബന്ധമായ അസുഖം ബാധിച്ചവര്‍ 4.73 ശതമാനം പേരാണ്.10.05 ശതമാനം പേര്‍ ഭിന്നശേഷിക്കാരാണ്.കിടപ്പിലായവരില്‍ 56.38 ശതമാനം പേര്‍ സ്ത്രീകളാണെന്നും സര്‍വ്വേയിലൂടെ കണ്ടെത്തിയിരുന്നു.സര്‍വ്വേ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വ്യത്യസ്തങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ ഐ ആര്‍ പി സി തീരുമാനിച്ചിട്ടുണ്ട്.

കണ്ണൂർ: ഐആർപിസിയുടെ നേതൃത്വത്തിൽ തയ്യിൽ സാന്ത്വന കേന്ദ്രത്തിൽ ഓഡിയോളജി ടെസ്റ്റ് ആൻഡ് സ്പീച്ച് തെറാപ്പി ക്യാമ്പ് നടത്തി. ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യുട്ടി മേയർ പി കെ രാഗേഷ് അധ്യക്ഷനായി. ഡിഎംഒ ഡോ:നാരായണ നായ്ക്, ഡോ: ആശാറാണി, ഐആർപിസി ഗവേണിംഗ് ബോഡി അംഗം ഡോ:കെ മായ, ടി ജയകുമാർ, എൻ പി ശ്രീനാഥ്, ഐആർപിസി സെക്രട്ടറി കെ വി മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. സാന്ത്വന കേന്ദ്രം മാനേജർ എൻ വി പുരുഷോത്തമൻ സ്വാഗതും ഐആർപിസി ചെയർമാൻ പി എം സാജിദ് നന്ദിയും പറഞ്ഞു.

മുഴപ്പിലങ്ങാട്: ശബരിമല തീർത്ഥാടകർക്കായി ഐആർപിസിയുടെ ആഭിമുഖ്യത്തിൽ ശ്രീ കൂർമ്പ ക്ഷേത്ര പരിസരത്ത് ആരംഭിക്കുന്ന ഇടത്താവളത്തിന്റെ വിജയകരമായുള്ള നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരിച്ചു.ശ്രീ കൂർമ്പ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.ക്ഷേത്രകമ്മറ്റി പ്രസിഡന്റ് എ പ്രേമരാജൻ അധ്യക്ഷനായി.മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻപി ഹാഫിസ്,കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീഷ് , അഡ്വ:ഗോപാലകൃഷ്ണൻ,ഡോ:രാജീവ് നമ്പ്യാർ, കെ വി ഗോവിന്ദൻ,ഡോ:അജിത്ത് എന്നിവർ സംസാരിച്ചു.അയ്യപ്പ സേവാ സംഘം ഭാരവാഹി കെ സി മണികണ്ഠൻ നായർ സ്വാഗതവും അജിത് കുമാർ നന്ദിയും പറഞ്ഞു.

പികെ ശ്രീമതി എംപി,കെ കെ രാഗേഷ് എംപി ,എ എൻ ഷംസീർ എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്,കോർപറെഷൻ മേയർ ഇപി ലത,മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒകെ വാസു, കെ കെ നാരായണൻ,എൻ ചന്ദ്രൻ,കെ വി ബാലൻ,എംസി പവിത്രൻ,പി ബാലൻ,പി കെ ശബരീഷ്‌കുമാർ എന്നിവരാണ് രക്ഷാധികാരികൾ. 

ഭാരവാഹികൾ:കെ സി മണികണ്ഠൻ നായർ(ചീഫ്കോ ഓർഡിനേറ്റർ) എ പ്രേമരാജൻ (ചെയർമാൻ) രാജീവൻ മാസ്റ്റർ,കെ ജനാർദ്ദനൻ ,എം സുകുമാരൻ . വി പ്രഭാകരൻ  (കൺവീനർ) കെ വി പദ്മനാഭൻ ,കെ ഹമീദ് ,പിവി അജിത്കുമാർ (വൈസ് ചെയർമാൻമാർ )

കണ്ണൂർ > കണ്ണൂർ ജില്ലയിലെ ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐആർപിസിക്ക് 20 ലക്ഷം രൂപ സംഭാവന നൽകി  എടചൊവ്വയിലെ സരോവരത്തിൽ വസന്ത അശോകനാണ് തന്റെ ഭർത്താവ് അശോകന്റെ സ്മരണാർത്ഥം ഇരുപത് ലക്ഷം രൂപയുടെ ചെക്ക്  ഐആർപിസിക്ക് നൽകിയത്.ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ തുക ഏറ്റുവാങ്ങി.സിപിഐഎം എടക്കാട് ഏറിയ സെക്രട്ടറി കെ വി ബാലൻ,ഐആർപിസി സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്,ചെയർമാൻ  പി എം സാജിദ് ,സിപിഐഎം ഏറിയ  അംഗങ്ങളായ ടി കെ രവീന്ദ്രൻ  ,രാജീവൻ കെ,എളയാവൂർ ലോക്കൽ സെക്രട്ടറി കെ ശശീന്ദ്രൻ  കെ വി ഗോവിന്ദൻ,കെ എം അജയകുമാർ,എം വി പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
 
ദീർഘകാലം അജ്മാനിൽ ഇലക്ട്രീഷ്യനായിരുന്നു അശോകൻ.2018 ജൂലൈ 24 നാണ് അദ്ദേഹം മരണപ്പെട്ടത്.ഇരുവരും നേരത്തെ എടുത്ത തീരുമാനമായിരുന്നു ആര് മരണപ്പെട്ടാലും സാന്ത്വന പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു തുക നൽകണം എന്നത്.അതിന്റെ ഭാഗമായാണ് ഐആർപിസിക്ക് ഇത്തരമൊരു സഹായം നൽകിയത്.
 
മേലെ ചൊവ്വയിൽ കനകവല്ലി റോഡിൽ പ്രവർത്തിക്കുന്ന ഐആർപിസി ഡി അഡിക്ഷൻ സെന്ററിലെ ഹാളിന് അശോകന്റെ പേര് നൽകും.അതിന്റെ നാമകരണം അടുത്ത ദിവസങ്ങളിൽ നടക്കും.