കണ്ണൂർ > കണ്ണൂർ ജില്ലയിലെ ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐആർപിസിക്ക് 20 ലക്ഷം രൂപ സംഭാവന നൽകി  എടചൊവ്വയിലെ സരോവരത്തിൽ വസന്ത അശോകനാണ് തന്റെ ഭർത്താവ് അശോകന്റെ സ്മരണാർത്ഥം ഇരുപത് ലക്ഷം രൂപയുടെ ചെക്ക്  ഐആർപിസിക്ക് നൽകിയത്.ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ തുക ഏറ്റുവാങ്ങി.സിപിഐഎം എടക്കാട് ഏറിയ സെക്രട്ടറി കെ വി ബാലൻ,ഐആർപിസി സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്,ചെയർമാൻ  പി എം സാജിദ് ,സിപിഐഎം ഏറിയ  അംഗങ്ങളായ ടി കെ രവീന്ദ്രൻ  ,രാജീവൻ കെ,എളയാവൂർ ലോക്കൽ സെക്രട്ടറി കെ ശശീന്ദ്രൻ  കെ വി ഗോവിന്ദൻ,കെ എം അജയകുമാർ,എം വി പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
 
ദീർഘകാലം അജ്മാനിൽ ഇലക്ട്രീഷ്യനായിരുന്നു അശോകൻ.2018 ജൂലൈ 24 നാണ് അദ്ദേഹം മരണപ്പെട്ടത്.ഇരുവരും നേരത്തെ എടുത്ത തീരുമാനമായിരുന്നു ആര് മരണപ്പെട്ടാലും സാന്ത്വന പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു തുക നൽകണം എന്നത്.അതിന്റെ ഭാഗമായാണ് ഐആർപിസിക്ക് ഇത്തരമൊരു സഹായം നൽകിയത്.
 
മേലെ ചൊവ്വയിൽ കനകവല്ലി റോഡിൽ പ്രവർത്തിക്കുന്ന ഐആർപിസി ഡി അഡിക്ഷൻ സെന്ററിലെ ഹാളിന് അശോകന്റെ പേര് നൽകും.അതിന്റെ നാമകരണം അടുത്ത ദിവസങ്ങളിൽ നടക്കും.