കണ്ണൂർ> കലോൽസവത്തിനെത്തുന്ന കലാ പ്രതിഭകൾക്കും രക്ഷിതാക്കൾക്കും സഹായമായി ഐആർപിസിയും. ഐആർപിസിയുടെ ഹെൽപ്പ് ഡെസ്‌ക്  പ്രധാന വേദിയായ പോലീസ് മൈതാനിയിലാണ് പ്രവർത്തിക്കുന്നത്. എകെജി ഹോസ് പിറ്റലിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം വിവിധ വേദികളെ കുറിച്ചുള്ള അന്വേഷണം, കുടിവെള്ളം, ക്ലോക്ക് റൂം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.  തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ട്രാൻസ്‌പോർട് മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ ചേർന്ന് ഹെൽപ്പ് ഡസ്‌ക് ഉദ്ഘാടനം ചെയ്തു. ഐആർപിസി ഉപദേശക സമിതി അംഗം എം പ്രകാശൻ അധ്യക്ഷനായി. മേയർ ഇപി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി സുമേഷ്, കലക്ടർ മീർമുഹമ്മദാലി, കോർപ്പറേഷൻ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ പി ഇന്ദിര, വെള്ളോറ രാജൻ, പൊതു വിദ്യാഭ്യാസ ഡയരക്ടർ മോഹൻ കുമാർ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെസി ഹരികൃഷ്ണൻ, പി എം സാജിദ് തുടങ്ങിയവർ സംസാരിച്ചു. കെ വി മുഹമ്മദ് അശ്രഫ് സ്വാഗതവും കെവി ഗോവിന്ദൻ നന്ദിയും പറഞ്ഞു.  റിട്ട. സുബേധാർ മേജർ പവിത്രൻ പായത്തിന്റെ നേതൃത്വത്തിലാണ് ഇരുന്നൂറോളം വളണ്ടിയർമാർ പ്രവർത്തിക്കുന്നത്. സുധീർ, പ്രദീപൻ മൊകേരി, വാസു പട്ടുവം, സാജിദ് കസാനക്കോട്ട, വൈശാഖ്, നിധീഷ്, അജിതൻ മട്ടന്നൂർ, മെഹറൂഫ് തായത്തെരു, പുരുഷോത്തമൻ, വി പുരുഷോത്തമൻ, അരുൺകുമാർ, പി എ ശശിധരൻ തുടങ്ങിയവർ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. കലാ മാമാങ്ക വേദിയിൽ സ്‌നേഹ സ്പർശമായി ഐആർപിസി പതിനായിരം സ്‌നേഹ ദീപം തെളിയിച്ചു. പ്രധാന വേദിയായ പോലീസ് മൈതാനിയിലാണ് മൺചിരാതുകളിൽ പതിനായിരം ദീപം തെളിഞ്ഞത്. ഐആർപിസി വളണ്ടിയർമാരും സ്‌പോർട്‌സ് സ്‌കൂളിലെവി ദ്യാർത്ഥികളും ചേർന്നാണ് ദീപം തെളിയിച്ചത്. മന്ത്രിമാർ ഉൾെപ്പടെയുള്ള ജന പ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും ഉദ്യോഗസ്ഥരും ഐആർപിസിയുടെ മാതൃകാ പ്രവർത്തനത്തിൽ അണിചേർന്നു.