കണ്ണൂർ ജില്ലയിൽ സ്വാന്തന പരിചരണ രംഗത്ത് 2012 മുതൽ പ്രവർത്തിച്ചുവരുന്ന സന്നദ്ധ സംഘടനയാണ് (ഇൻഷേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻറ് പാലിയേറ്റീവ് കെയർ, കണ്ണൂർ) ഐ ആർ പി സി. 194243 കാലഘട്ടത്തിൽ പി കൃഷ്ണപിളള ആഹ്വാനം ചെയ്ത വാക്കുകൾ അന്വർത്ഥമാക്കാനാണ് ലക്ഷ്യമിടുന്നത്. 'നല്ല ജനസേവനാകാൻ നമുക്ക് കഴിയുന്നുണ്ടോ എന്നതാണ് നമ്മുടെ രാജ്യസ്‌നേഹത്തിന്റെയും ബോൾഷെവിസത്തിന്റെയും ഉരകല്ല്. നാംചെയ്യുന്ന ജനസേവനം അതാണ്, നമ്മുടെ ഇന്നത്തെ ദേശാഭിമാനപരമായ നയത്തിന്റെ അടിസ്ഥാനം എന്നാണ് പികൃഷ്ണിളള ആഹ്വാനം ചെയ്തത്.'  ഗൃഹകേന്ദ്രീകൃത പരിചരണം മുഖ്യലക്ഷ്യമായി സേവന സന്നദ്ധതയോടെ പ്രവർത്തിക്കുന്ന 3000 ഐ ആർ പി സി വളണ്ടിയർമാർ ജില്ലയിലാകെ പ്രവർത്തി ച്ചുവരുന്നുണ്ട്. ജില്ലാതലത്തിൽ ഗവേണിംഗ് ബോഡിയും 18 സോണൽകമ്മിറ്റിയും 81 തദ്ദേശഭരണതല കമ്മറ്റിയും 207 പ്രാദേശീക തല കമ്മിറ്റിയും പ്രവർത്തിക്കുന്നു. ഓരോ പ്രാദേശിക കമ്മിറ്റിയിലും 10 സ്ത്രീകളും 10 പുരുഷാരും ഉൾെടെ വളണ്ടിയർ ഗ്രൂപ്പ്് പ്രവർത്തിച്ചു വരുന്നുണ്ട്. ആഗസ്ത് 19 കൃഷ്ണപിളള ദിനത്തിലും ജനുവരി 15ന് പാലിയേറ്റീവ് ദിനത്തിലും ഹോംകെയർക്യാമ്പയിൻ നടത്തുന്നതോടൊപ്പം വളണ്ടിയേർസ് ഹോംകെയറും, ഡോക്‌ടേർസ് ഹോംകെയറും നഴ്‌സസ് ഹോംകയറും അവശ്യനുസരണം ജില്ലയിലാകെ നടന്നുവരുന്നു. 

10867 വീടുകളിലാണ് 2017 ജനുവരി 15 ന് ഹോം കെയർ നൽകിയിട്ടുളളത്. ഗൃഹ കേന്ദ്രീകൃത പരിചരണം എന്നത് സാമൂഹ്യ രാഷ്ട്രീയ രംഗത്തുളളവരുടെ കൂടി കടമയാണെന്ന തിരിച്ചറിവ് സമൂഹത്തിൽ ഉണ്ടായി വന്നിട്ടുണ്ട്. ഐആർ പി സി ഏറ്റെടുത്ത് നടത്തിയതും നടത്തുന്നതും ഏറ്റെടുക്കുന്നതുമായ പ്രവർത്തനങ്ങളിൽ ചിലത് മാത്രം. കണ്ണൂർ സിറ്റിയിൽ തയ്യിൽ പ്രദേശത്ത് കിടത്തി പരിചരിക്കുന്ന സ്വാന്ത്വന കേന്ദ്രം പ്രവർത്തിച്ചുവരുന്നു. എല്ലാ വർഷവും വയോജന സംഗമം നടത്തുന്നു. ആവശ്യമായസഹായങ്ങൾ മുൻകൂട്ടി കണ്ടെത്തി സംഗമ ദിവസങ്ങളിൽ നൽകിവരുന്നു. വയോജനങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന നിർവികാരതയുടെ നിമിഷങ്ങൾ അനുഭവമായി മാറുന്നു.രക്തദാനസേന പ്രാദേശികതലത്തിലും സോണൽ തലത്തിലും പ്രവർത്തിക്കുന്നു. ക്യാൻസർ രോഗങ്ങൾക്ക് ആശ്വാസമായി ക്യാൻസർ ഫോളോ അപ്പ് ക്യാമ്പ് പ്രാദേശിക തലത്തിൽ നടത്തി വരുന്നു. മറ്റ് സഹായങ്ങളും നൽകുന്നു. പ്രാദേശീകമായി എല്ലാ ശാസ്ത്രവിഭാഗത്തിന്റേയും മെഡിക്കൽ ക്യാമ്പ് നടത്തി ചികിൽസ ഉറപ്പ ്‌വരുത്തുന്നു. ആദിവാസി മേഖലയിലെ മെഡിക്കൽ ക്യാമ്പിൽ 688 പേരാണ് ഒരുദിവസം പങ്കെടുത്തത്. സ്‌കൂൾ കോളേജ് കേന്ദ്രീകരിച്ച് വിദ്യാർത്ഥി പ്രസ്ഥാനങ്ങളുമായി സഹകരിച്ച് സ്റ്റുഡൻസ് പാലിയേറ്റീവ് ഗ്രൂപ്പ് പ്രവർത്തിച്ചുവരുന്നു.  ജില്ലാ ആശുപത്രി, സ്വാന്ത്വന കേന്ദ്രമായി ചേർന്ന് ത്രിദിന പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി വരുന്നു ഫിസിയോതെറാപ്പി വീടുകളിൽ ചെന്ന് നൽകിവരുന്നു. ഐ ആർ പി സി കേന്ദ്രത്തിൽ പ്രത്യേക വിഭാഗം പ്രവർത്തിച്ചുവരുന്നു.  ഓണം, ക്രിസ്തുമസ്, പെരുന്നാൾ ദിനങ്ങളിൽ അഗതികൾക്കും പ്രയാസെപ്പടുന്നവർക്കും പ്രത്യേക സഹായ പദ്ധതി നടപ്പിലാക്കുന്നു. ഭക്തജനങ്ങൾക്കും തീർത്ഥാടകർക്കും വേണ്ടി ആരോഗ്യപരിപാലന കേന്ദ്രങ്ങൾ ആഘോഷവേളയിൽ സ്ഥാപിച്ച് പ്രവർത്തിച്ചുവരുന്നു. ശബരിമല തീർത്ഥാടകർക്ക് വേണ്ടി ബക്കളത്ത് ഹൈവേയിൽ നെല്ലിയോട്ട് ക്ഷേത്ര പരിസരത്ത് രണ്ട് വർഷമായി പ്രവർത്തനം സംഘടിിച്ചു കൊട്ടിയൂർ ക്ഷേത്ര പരിസരത്തും രണ്ട് വർഷമായി പ്രവർത്തനം നടക്കുന്നു. ജയിൽ അന്തേവാസികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്താറുണ്ട്. പ്രയാസമനുഭവിക്കുന്നവർക്ക് ആംബുലൻസ് സേവനം ലഭ്യമാക്കുന്നു.  മിലിറ്ററി റിക്രൂട്ട്‌മെൻറ് കണ്ണൂരിൽ വെച്ച് നടന്ന സമയത്ത് ഹെൽപ് ഡസ്‌ക് സ്ഥാപിച്ച് 24 മണിക്കൂർ സേവനം നൽകിയിരുന്നു. ജില്ല ആശുപത്രികൾ ഉൾപ്പെെടയുളള ആശുപത്രി കേന്ദ്രീകരിച്ച് ഹെൽപ് ഡസ്‌ക് പ്രവർത്തിച്ചുവരുന്നു. വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന ആറളം ഫാമിലെ കുട്ടികളെ സഹായിക്കാൻ ഉണർവ് എന്ന പേരിൽ വിദ്യാഭ്യാസ പാക്കേജ് നടിലാക്കി വരുന്നു. 185 വിദ്യാർത്ഥികൾ 5 കേന്ദ്രങ്ങളിലായി ആറളത്ത് ഐ ആർ പി സിയുടെ കേന്ദ്രത്തിൽ എത്തുന്നുണ്ട്. പരാപ്ലീജിയ ബാധിച്ചവർ ഉൾെടെയുളള ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനവും ഉല്പന്ന നിർമ്മാണ വിപണനകേന്ദ്ര.വും കനിവ് എന്ന പേരിൽ തളിപ്പറമ്പിൽ നടത്തിവരുന്നു. മെഡിക്കൽ ബോർഡിന്റെ പ്രത്യേക ക്യാമ്പ് ഐ ആർ പി സിയും സഹകരിച്ചുകൊണ്ട് നടത്തിവരുന്നു. മുഴുവൻ ഭിന്നശേഷിക്കാർക്കും സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന ജില്ലയാക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തനം സംഘടിപ്പിക്കുന്നത്.

മലപ്പട്ടത്ത് 300 പേരെ പരിചരിക്കാനും പുനരധിവസിപ്പിക്കുനുമുളള ഐ ആർ പിസി പുനരധിവാസ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. സോണൽ തലത്തിൽ പരിചരണ കേന്ദ്രം ആരംഭിക്കാൻ തുടങ്ങികഴിഞ്ഞു. ശ്രീകണ്ഠപുരത്ത് ജനുവരി 26 ന് ഉദ്ഘാടനം ചെയ്യുന്നു. ശാസ്ത്രവും മനുഷ്യ സ്‌നേഹവും ഒത്തുചേരുന്ന ഇടപെടലായ സ്വാന്ത്വന പരിചരണത്തിൽ പങ്കാളിതളാകാൻ പ്രിയപ്പെട്ടവരെ നിങ്ങളുടെ വിലെപ്പട്ട സമയത്തിൽ കുറച്ച് സമയം നീക്കി വെക്കുക എന്നത് ജീവിതത്തിലെ പുണ്യമായ പ്രവർത്തനം ആയിരിക്കും.

കെ.വി. ഗോവിന്ദൻ

സാന്ത്വന പരിചരണരംഗത്തെ കണ്ണൂർ മാതൃക ഏവരുടയും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം സാന്ത്വന പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചപ്പോൾ കണ്ണൂർ ജില്ലയിൽ മാതൃകപാരമായ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചു.  2012 ൽ രൂപീകരിച്ച് സാന്ത്വനപരിചരണം, പുനരധിവാസ പ്രവർത്തനം ഉൾെപ്പടെയുളള എല്ലാവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നു. പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 3500 ഓളം വരുന്ന വളണ്ടിയർമാരുളള ഹോംകെയർ ടീമാണ് ഐആർപിസിയുടെ ശക്തി. ജില്ലാതലത്തിൽ ഗവേണിങ് ബോഡിയും ഉപദേശകസമിതിയും ജില്ലയിലാകെ 18 സോണൽതല കമ്മിറ്റികൾ, തദ്ദേശഭരണതല കമ്മിറ്റികൾ, 215 പ്രാദേശികതല ഗ്രൂപ്പുകൾ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.

കിടപ്പിലായവർക്കും ആരോരും തിരിഞ്ഞു നോക്കാതെ ഒറ്റപ്പെട്ടവർക്കും ആശ്വാസമായാണ് ഐആർപിസി പ്രവർത്തകർ രംഗത്തിറങ്ങുന്നത്. കഴിഞ്ഞ പാലിയേറ്റീവ് ദിനത്തിൽ പതിനായിരത്തോളം കിടപ്പിലായ രോഗികൾക്കാണ് വളണ്ടിയർമാർ വീടുകൾ കയറി സാന്ത്വനം നൽകിയത്. 18 സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 207 പ്രാദേശിക ഗ്രൂിലെ പ്രവർത്തകർ സർവ്വേയിൽ കണ്ടെത്തിയ 10867 വീടുകളാണ് ഇവർ സന്ദർശിച്ചത്.

ഐആർപിസി പ്രവർത്തകർക്കൊപ്പം ഡോക്ടർമാർ, നഴ്‌സുമാർ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തകർ തുടങ്ങിയവരും വീടുകളിലെത്തി. പരിശീലനം ലഭിച്ച മൂവായിരത്തോളം വളണ്ടിയർമാരാണ് രോഗീ പരിചരണത്തിന് നേതൃത്വം നൽകുന്നത്. എല്ലാ വർഷവും കൃഷ്ണപിള്ള ദിനത്തിലും പാലിയേറ്റീവ് ദിനത്തിലും വീടുകൾ കയറി രോഗീ പരിചരണം നൽകാറുണ്ട്. കൂടാതെ ആഴ്ചയിൽ ഒരു ദിവസംമിക്കവാറും വീടുകൾ കയറി പരിചരണം നൽകുന്നതും പതിവാണ്. ഒരു പരിഷ്‌കൃത സമൂഹത്തിൽ സർക്കാരിനോ സർക്കാർ ഏജൻസികൾക്കോ ചെയ്യാൻ സാധിക്കാത്ത നിരവധി പ്രവർത്തനങ്ങളാണ് ഐആർപിസിയുടെ വളണ്ടിയർമാർ ഏറ്റെടുത്ത് നടത്തുന്നത്.

കണ്ണൂർ തയ്യിൽ പ്രദേശത്ത് പ്രവർത്തിക്കുന്ന സാന്ത്വന കേന്ദ്രത്തിൽ നിരവധിയാളുകളാണ് എത്തിച്ചേരുന്നത്. ഇതിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അമ്പത് പേർക്ക് കൂടി താമസിക്കാനുള്ള സൗകര്യം ഫിബ്രവരി 1ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ഫിസിയോതെറാപ്പി ഉൾെപ്പടെ എല്ലാവിധ ആധുനിക സംവിധാനങ്ങളും തികച്ചും സൗജന്യമായി നൽകിവരികയാണ്.ഫിസിയോ തെറാപ്പി നടത്താൻ കേന്ദ്രത്തിലേക്ക് വരാൻ സാധിക്കാത്തവർക്ക് വീടുകളിലെത്തി ഫിസിയോ തെറാപ്പി നൽകുകയും ചെയ്യുന്നു. ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന സഹായം മാത്രമാണ് ഐആർപിസിയുട മൂലധനം. വായനശാലകളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ച ഹുണ്ടികാ ബോക്‌സിൽ ജനങ്ങളിടുന്ന നാണയ തുട്ടുകളാണ് പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കുന്നത്. പല സ്ഥാപനങ്ങളും വ്യക്തികളും ഐആർപിസിയുടെ പ്രവർത്തനം കണ്ട് സാമ്പത്തിക സഹായം നൽകാൻ മുന്നോട്ട് വന്നിട്ടുണ്ട്. സാന്ത്വനം ആവശ്യമുള്ള ആർക്കും അത് നൽകുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിൽ രാഷ്ട്രീയമോ മതമോ ഞങ്ങൾ നോക്കാറില്ല. ആറളം ഫാമിലെ ആദിവാസികൾക്കുള്ള മെഡിക്കൽ കേമ്പ്, കാൻസർ വിമുക്ത കണ്ണൂരിന് വേണ്ടിയുള്ള പ്രവർത്തനം, ശബരിമല തീർത്ഥാടകർക്ക് വേണ്ടിയുള്ള സേവന കേന്ദ്രം, കണ്ണൂരിൽ ആർമി റിക്രൂട്ട്‌മെൻറ് നടന്നാേൾ ഉണ്ടാക്കിയ ഹെൽപ്പ് ഡസ്‌ക് എന്നിവയെല്ലാം ഐആർപിസിയുടെ ചില പ്രവർത്തനങ്ങളാണ്. ഏഷ്യയിലെ ഏറ്റവും വലിയ മഹോൽസവം കണ്ണൂരിൽ നടക്കുമ്പോൾ ഇവിടെയെത്തിയ ആയിരക്കണക്കിനാളുകൾക്കും സഹായം നൽകുന്നതിനും നമ്മുടെ പവർത്തകർ മുൻപന്തിയിലുണ്ടായിരുന്നു. അതിനിടെയാണ് പൊടുന്നനെ ഹർത്താൽ പ്രഖ്യാപിച്ചത്. ഭക്ഷണം കിട്ടാതെ വലഞ്ഞ മൂവായിരത്തിലധികം പേർക്ക് ഉച്ചക്കഞ്ഞിയും വെജിറ്റബിൾ ബിരിയാണിയുമാണ് ഐആർപിസി പവലിയനിൽ ലഭ്യമാക്കിയത്. 

കേരളമാകെ പടർന്ന് പന്തലിക്കാൻ പോകുന്ന ഈ മഹാ പ്രസ്ഥാനത്തിന്റെ കണ്ണൂരിലെ പ്രവർത്തനങ്ങളെ സഹായിക്കാൻ നിങ്ങളെപ്പോഴും ഉണ്ടാകുമെന്ന പ്രതീക്ഷയാണ് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.  മലബാറിലും തിരുവിതാംകൂറിലും നവോത്ഥാനത്തിന്റെ കൊടി ഉയർത്തിയ വാഗ്ഭടാനന്ദന്റെ ആഹ്വാനമാണ് ഞങ്ങളെയും നയിച്ചുകൊണ്ടിരിക്കുന്നത്. 'ഉണരുവിൻ ക്ഷണമെഴുന്നേൽപിൻ അനീതിയോട് എതിർപ്പിൻ' പുതിയതലമുറയോട് ഇതു തന്നെയാണ് നമുക്കും പറയാനുള്ളത്.

പി. ജയരാജൻ

 

കണ്ണൂർ> കലോൽസവത്തിനെത്തുന്ന കലാ പ്രതിഭകൾക്കും രക്ഷിതാക്കൾക്കും സഹായമായി ഐആർപിസിയും. ഐആർപിസിയുടെ ഹെൽപ്പ് ഡെസ്‌ക്  പ്രധാന വേദിയായ പോലീസ് മൈതാനിയിലാണ് പ്രവർത്തിക്കുന്നത്. എകെജി ഹോസ് പിറ്റലിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം വിവിധ വേദികളെ കുറിച്ചുള്ള അന്വേഷണം, കുടിവെള്ളം, ക്ലോക്ക് റൂം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.  തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ട്രാൻസ്‌പോർട് മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ ചേർന്ന് ഹെൽപ്പ് ഡസ്‌ക് ഉദ്ഘാടനം ചെയ്തു. ഐആർപിസി ഉപദേശക സമിതി അംഗം എം പ്രകാശൻ അധ്യക്ഷനായി. മേയർ ഇപി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി സുമേഷ്, കലക്ടർ മീർമുഹമ്മദാലി, കോർപ്പറേഷൻ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ പി ഇന്ദിര, വെള്ളോറ രാജൻ, പൊതു വിദ്യാഭ്യാസ ഡയരക്ടർ മോഹൻ കുമാർ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെസി ഹരികൃഷ്ണൻ, പി എം സാജിദ് തുടങ്ങിയവർ സംസാരിച്ചു. കെ വി മുഹമ്മദ് അശ്രഫ് സ്വാഗതവും കെവി ഗോവിന്ദൻ നന്ദിയും പറഞ്ഞു.  റിട്ട. സുബേധാർ മേജർ പവിത്രൻ പായത്തിന്റെ നേതൃത്വത്തിലാണ് ഇരുന്നൂറോളം വളണ്ടിയർമാർ പ്രവർത്തിക്കുന്നത്. സുധീർ, പ്രദീപൻ മൊകേരി, വാസു പട്ടുവം, സാജിദ് കസാനക്കോട്ട, വൈശാഖ്, നിധീഷ്, അജിതൻ മട്ടന്നൂർ, മെഹറൂഫ് തായത്തെരു, പുരുഷോത്തമൻ, വി പുരുഷോത്തമൻ, അരുൺകുമാർ, പി എ ശശിധരൻ തുടങ്ങിയവർ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. കലാ മാമാങ്ക വേദിയിൽ സ്‌നേഹ സ്പർശമായി ഐആർപിസി പതിനായിരം സ്‌നേഹ ദീപം തെളിയിച്ചു. പ്രധാന വേദിയായ പോലീസ് മൈതാനിയിലാണ് മൺചിരാതുകളിൽ പതിനായിരം ദീപം തെളിഞ്ഞത്. ഐആർപിസി വളണ്ടിയർമാരും സ്‌പോർട്‌സ് സ്‌കൂളിലെവി ദ്യാർത്ഥികളും ചേർന്നാണ് ദീപം തെളിയിച്ചത്. മന്ത്രിമാർ ഉൾെപ്പടെയുള്ള ജന പ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും ഉദ്യോഗസ്ഥരും ഐആർപിസിയുടെ മാതൃകാ പ്രവർത്തനത്തിൽ അണിചേർന്നു.

 

ശ്രീകണ്ഠപുരം: ജീവകാരുണ്യ പ്രസ്ഥാനമായ ഐആര്‍പിസിക്ക് ഒരു രാഷ്ട്രീയവുമില്ലെന്ന് ഉപദേശക സമിതി ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു. ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത് സിപിഐ എമ്മാണെങ്കിലും എല്ലാവിഭാഗം രോഗികള്‍ക്കും പരിചരണം നല്‍കുന്നുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടി എന്ത് നല്ല കാര്യം ചെയ്താലും ദോഷം കണ്ടെത്തുന്നവരാണ് ഇതില്‍ രാഷ്ട്രീയം കാണുന്നത്. മലപ്പട്ടം മേപ്പറമ്പ് മഞ്ചക്കുഴിയില്‍ ഐആര്‍പിസി പുനരധിവാസ കേന്ദ്രം ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിന് സാന്ത്വന പരിചരണത്തില്‍ ഇത്ര താല്‍പര്യമുണ്ടാവാന്‍ കാരണമെന്താണെന്നാണ് ചിലര്‍ ചോദിക്കുന്നത്. 1960ല്‍ യൂറോപ്പില്‍ സാന്ത്വന പരിചരണ പ്രസ്ഥാനം തുടങ്ങുന്നതിന് എത്രയോ മുമ്പ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഇതിന് തുടക്കം കുറിച്ചിരുന്നു. കോളറയും വസൂരിയും പടര്‍ന്നുപിടിച്ചപ്പോള്‍ രോഗികളെ പരിചരിക്കാനും മരിച്ചവരെ സംസ്കരിക്കാനും മുന്നിട്ടിറങ്ങണമെന്ന് പാര്‍ടി സെക്രട്ടറിയായിരുന്ന പി കൃഷ്ണപിള്ള സര്‍ക്കുലര്‍ ഇറക്കിയിരുന്നു. നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകരാണ് അന്ന് പരിചരണത്തിന് രംഗത്തിറങ്ങിയത്. കൃഷ്ണപിള്ള കാട്ടിയ അതേ വഴിയിലൂടെയാണ് പാര്‍ടി സഞ്ചരിക്കുന്നത്. ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങളിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തിലെ ജനങ്ങളുടെ മനസ്സിലിടം നേടിയത്. സാന്ത്വന പരിചരണം നേടിയ വളണ്ടിയര്‍മാര്‍ മാത്രമല്ല, ജില്ലയിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ തുടങ്ങിയവരുടെ സേവനവും ഈ പ്രസ്ഥാനത്തിന് ലഭിക്കുന്നുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള മദ്യാസക്തി വിമുക്ത കേന്ദ്രം പുനരധിവാസ കേന്ദ്രത്തില്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. ജനങ്ങളുടെ സഹകരണത്തോടെ ഇത് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും ജയരാജന്‍ പറഞ്ഞു.